പാലക്കാട്: നെല്ലായിയില്‍ സിദ്ധന്‍ ചമഞ്ഞ് സ്വര്‍ണ്ണം തട്ടിയ പ്രതി പിടിയില്‍. തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിധി പൊങ്ങി വരാന്‍ കയ്യിലുള്ള സ്വര്‍ണ്ണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.
Read Also: ഈ വര്‍ഷവും കേരളീയം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം
മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ്ണം നല്‍കിയിട്ടും നിധി ലഭിക്കാതായത്തോടെ വീട്ടമ്മ പരാതി നല്‍കുകയായിരുന്നു. ഫേസ്ബുക്ക് വഴിയാണ് വീട്ടമ്മ റഫീഖിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടില്‍ നിധി ഉണ്ടെന്നും എടുത്ത് തരാമെന്ന് റഫീഖ് വീട്ടമ്മയോട് പറഞ്ഞു. അതിനായി വീട്ടിലുള്ള സ്വര്‍ണം മാറ്റണമെന്ന് ഇയാള്‍ വീട്ടമ്മയ്ക്ക് നിര്‍ദേശം നല്‍കി. സ്വര്‍ണം മാറ്റാന്‍ ഒരു ദൂതനെ പറഞ്ഞുവിടാമെന്നും റഫീഖ് പറഞ്ഞിരുന്നു. ഇതില്‍ വിശ്വസിച്ച വീട്ടമ്മ റഫീഖ് പറഞ്ഞ ദൂതന്റെ കൈയില്‍ കൊടുത്തുവിടുകയായിരുന്നു.
എന്നാല്‍ ദൂതനായി എത്തിയത് റഫീഖ് തന്നെയായിരുന്നു. ഏഴ് ദിവസത്തിന് ശേഷം സ്വര്‍ണം പൊങ്ങി വരുമെന്നായിരന്നു വീട്ടമ്മയോട് പറഞ്ഞിരുന്നത്. ഏഴ് ദിവസം കഴിഞ്ഞിട്ടും സ്വര്‍ണം പൊങ്ങിവരാത്തതിനെ തുടര്‍ന്ന് റഫീഖിനെ ബന്ധപ്പെട്ടു. ഇയാളുടെ ഫോണ്‍ സ്വിച്ച് ആയിരുന്നു. തുടര്‍ന്നായിരുന്നു തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. 10 വര്‍ഷം മുന്‍പ് സമാനമായ കേസ് പട്ടാമ്പി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്.
Post Your Comments