KeralaLatest NewsNews

മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, സയ്യിദ് മുഹമ്മദ് ബാദ്ഷയ്ക്ക് എതിരെ പരാതി

സഹോദരിയുടെ ഭര്‍ത്താവിന്റെ മദ്യപാനം മാറ്റുന്നതിനായാണ് പരാതിക്കാരി മന്ത്രവാദിയെ സമീപിച്ചത്

വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വയനാട് പനമരത്താണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍(48), ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി(45), മജീദ്(52), മൊയ്ദീന്‍(55) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സഹോദരിയുടെ ഭര്‍ത്താവിന്റെ മദ്യപാനം മാറ്റുന്നതിനായാണ് പരാതിക്കാരി മന്ത്രവാദിയെ സമീപിച്ചത്. ആസിയ ബീവി വഴിയാണ് ഇവര്‍ മന്ത്രവാദിയുടെ അടുത്തെത്തിയത്. അസിയയുടെ വീട്ടിലേക്കാണ് പരാതിക്കാരിയെയും സഹോദരിയെയും വിളിച്ചുവരുത്തിയത്. ഇവിടെവച്ച് ബാദുഷ തങ്ങള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരി മൊഴി നല്‍കിയത്.

മറ്റ് പ്രതികളുടെ ഒത്താശയോടെ ബാദുഷ തങ്ങളെ പരാതിക്കാരിയെ ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. അമ്പതിനായിരം രൂപ പ്രതികള്‍ തട്ടിയെടുത്തായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button