തിരുവനന്തപുരം: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി നഗ്നപൂജ ചെയ്യാന്‍ യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ വ്യാജ ജ്യോത്സ്യന്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യന്‍ കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷിനെ (37) തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുന്നത്. നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
Read Also: പുതുവർഷാഘോഷം: ഷാർജയിലെ വിനോദ കേന്ദ്രങ്ങളിൽ വൻ പരിപാടികൾ
ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളില്‍ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ മന്ത്രവാദിനിയെന്ന പേരിലാണ് സുബീഷ് പരാതിക്കാരിയുമായി പരിചയപ്പെട്ടത്. ഭര്‍ത്താവും കുഞ്ഞും മരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വലയിലാക്കിയ ശേഷം പരിഹാരമായി നഗ്നപൂജ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനായി നഗ്‌നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ചാറ്റുകളില്‍ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി. ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി വിജുകുമാറിന്റെ നേതൃത്വത്തില്‍ സി.ഐ രതീഷ്, എസ്.ഐ സതീഷ് ശേഖര്‍ എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments