Latest NewsElection NewsKeralaNews

തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരൻ

മോദിയുടെ വികസനജനക്ഷേമപദ്ധതികൾ മാത്രം പറഞ്ഞായിരിക്കും ഈ ജയമെന്നും കുമ്മനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരൻ ഇങ്ങിനെ പ്രതികരിച്ചത്.

Read Also : മെട്രോമാന് പിന്നാലെ ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി ബിജെപിയിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്ക്കരിക്കണം. ഈ കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിക്കുക. പാർട്ടി നിശ്ചയിക്കട്ടെ. അപ്പോൾ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിയവികസനപ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും മാത്രം മതി ജനങ്ങൾക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യാൻ. ചിട്ടയായ പ്രവർത്തനം നടത്തി ഇത് ജനങ്ങളിലെത്തിച്ചാൽ ബി.ജെപി.യെ അവർ കൈവിടില്ലെന്നാണ് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇതേ ജനവികാരം കേരളത്തിലാകെ ഉരുത്തിരിയുകയാണ്. എൽ. ഡി.എഫിനും യു.ഡി.എഫിനുമെതിരായ ആ ജനവികാരം കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്തുണ്ട്. തീർച്ചയായും 14 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയിക്കാനാവും.

ശബരിമല പ്രക്ഷോഭത്തിൽ ശരികളുള്ളതുകൊണ്ടാണ് കേസുകൾ പിൻവലിക്കാൻ പിണറായി നിർബന്ധിതനായത്. എന്നാൽ, അതിനെ മറയാക്കി രാജ്യത്തിനെതിരായി നടത്തിയ സി.എ.എ വിരുദ്ധക്കേസുകൾ പിൻവലിക്കുന്നത് പിണറായിയുടെ നയവൈകല്യമാണ് സൂചിപ്പിക്കുന്നത്. ആ ക്രൂരമായ പ്രഖ്യാപനം അംഗീകരിക്കാനാവില്ല- കുമ്മനം പറഞ്ഞു.

Read Also : വാരണാസിയിൽ കോൺഗ്രസിന്റെ ‘കുട്ടിജയം’, സംഭവമാക്കി കോൺഗ്രസ്.

സി.പി.എം മുസ്ലീംലീഗിനെതിരാണെന്നും കോൺഗ്രസിനെതിരാണെന്നുമൊക്കെ പറഞ്ഞ് അവരുമായി ഒത്തുകളിക്കുകയാണ്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലാണെങ്കിൽ എൽ.ഡി.എഫ് മതമൗലികവാദികളായ പോപ്പുലർഫ്രണ്ടിനെ കൂട്ടുപിടിക്കുന്നു. മുസ്ലീം വോട്ടു കിട്ടുമെന്ന് കരുതിയാണ് രണ്ടുകൂട്ടരും ഇതൊക്കെ ചെയ്യുന്നത്. എന്നാൽ ബി.ജെ.പിക്ക് ഈ മതവിഭാഗങ്ങളിലെ സമാധാനമാഗ്രഹിക്കുന്ന ജനങ്ങളാണ് വോട്ടുചെയ്യുക. ഒരു വിഭാഗീയതയേയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിച്ച് ബി.ജെ.പിക്ക് വിജയം ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു.

വിവാദങ്ങൾ ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് കോൺഗ്രസും സി.പി.എമ്മും പരസ്പരം ആക്ഷേപമുന്നയിക്കാറുള്ളത്. എന്നാൽ, ഇവർ രണ്ടുപേരും ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പി ക്കെതിരെ  കിംവദന്തികൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  സി.പിഎം- കോൺഗ്രസ് വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയാലെ എന്തെങ്കിലും പുരോഗതിയുണ്ടാവുവെന്ന് ജനങ്ങൾ തന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണ്. രാഷ്ട്രീയവിശുദ്ധി കാത്തു സൂക്ഷിച്ച ബി.ജെ.പിയേയും എൻ.ഡി.എമുന്നണിയേയും ജനങ്ങൾ വലിയ ദൗത്യമാണ് കേരളത്തിലേല്പിക്കാൻ പോകുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അതുകൊണ്ട് ആശയവും ആദർശവും കൈവിട്ടുകൊണ്ടുള്ള ഒരു കൂട്ടുകെട്ടിനും ബി.ജെ.പി തയ്യാറല്ല.

Read also : ക്ഷണം വേണ്ട: ശോഭയെ പുച്ഛിച്ച് മജീദ്

ശോഭാസുരേന്ദ്രൻ നടത്തിയ പ്രസ്താവന സ്വാഗതാർഹമാണല്ലോ? ലീഗിന്റെ നിലപാട് അവർ പറയട്ടെ. ബി.ജെ.പിയെയും മോദി സർക്കാരിനേയും അംഗീകരിക്കാൻ തയ്യാറുള്ളവരാണ് എൻ.ഡി.എയിലേക്ക് വരാൻ തയ്യാറാകുന്നത്. അങ്ങനെ ബി.ജെ.പിയുടെ ആശയത്തെയും മോദി സർക്കാരിനേയും അംഗീകരിക്കുന്ന, ദേശീയബോധമുള്ള ആർക്കും എൻ.ഡി.എ ഘടകകക്ഷിയാകാമെന്നും കുമ്മനം പറഞ്ഞു.

സി.പി.എം- ബി.ജെ.പി ബാന്ധവമെന്ന പ്രചാരണം ഇനി ഏശില്ല. യു.ഡി.എഫും- എൽ.ഡി.എഫും പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവർത്തിക്കുന്നുവെന്നത് അവരുടെ ജനിതകമാണ്. അവരുടെ ജാതകത്തിൽ അങ്ങിനെയുണ്ട്. കാരണം അവരുടെ വളർച്ച പരസ്പരം സഹായിച്ചും സഹകരിച്ചും പാരവെച്ചും കുതികാൽവെട്ടിയുമൊക്കെയായിരുന്നല്ലോ? അതിനാൽ ബി.ജെ.പിയെ തോല്പിക്കാൻ അവർ എന്ത് പണിയുമെടുക്കും. സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റതും എന്നെ തോല്പിക്കാൻ തിരുവനന്തപുരത്ത് സി.ദിവാകരൻ ശശി തരൂരിന് വോട്ട് മറിച്ചതും ഇതിന്റെയൊക്കെ ഭാഗമായാണ്. ഇതെല്ലാം ഈ നാട്ടിലുള്ളവർക്ക
റിയാമെന്നിരിക്കെ, ബി.ജെ.പിയെ ഒരാലയിൽ കൂട്ടി കെട്ടാമെന്ന ഈ ഒത്തു തീർപ്പ് രാഷ്ട്രീയക്കാരുടെ പ്രചാരണം ഏശില്ല-  കുമ്മനം പറഞ്ഞു. സംസ്ഥാന ഭരണം പിടിക്കാൻ ബി.ജെ.പി വളർന്നു കഴിഞ്ഞിട്ടുണ്ട്. 64 വർഷമായി ഈ സംസ്ഥാനം ഭരിച്ചു മുടിക്കുന്ന വരെക്കാൾ ‘ സ്റ്റഡി ബട്ട് സ്ലോ ‘ എന്ന തരത്തിൽ  വളർന്നു കഴിഞ്ഞു. നിർണ്ണായക ശക്തിയാണ് പലയിടത്തും ബി.ജെ.പി. അത് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ ശക്തമാവുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button