Election NewsKeralaLatest NewsNews

ക്ഷണം വേണ്ട: ശോഭയെ പുച്ഛിച്ച് മജീദ്

കൂടുതൽ സീറ്റിൽ ലീഗ് മത്സരിക്കുമെന്നും പ്രഖ്യാപനം

പൊന്നാനി : ശോഭാസുരേന്ദ്രന്റെ ബി.ജെ.പി. മുന്നണിയിലേക്കുള്ള ക്ഷണത്തെ ലീഗ് പുച്ഛിച്ചു തള്ളുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പ്രമുഖ മാധ്യമമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം.

ബി.ജെ.പിക്കാരിയാണെങ്കിലും ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്ക്കുന്നയാളല്ല ശോഭസുരേന്ദ്രൻ. ശോഭ ബി.ജെ.പിയിൽ നിന്നും പുറത്താണ്. അവർ എന്തിനാണ് ആ ചൂണ്ടയിടുന്നതെന്ന് ഞങ്ങൾക്കറിയില്ല. ബി.ജെ.പിയുമായി സഹകരിക്കുന്ന പ്രശ്‌നം ലീഗിനെ സംബന്ധിച്ചില്ല. ഇന്ത്യയിൽ ബി.ജെ.പിക്ക് എതിരായി സി.പി.എം അടക്കം എല്ലാപാർട്ടികളേയും ഒരുമിച്ച് നിർത്തി പോരാടുകയാണ് ലീഗ്. അപ്പോൾ ലീഗിനെങ്ങിനെ ബി.ജെ.പിയുമായി സഹകരിക്കാനാകുമെന്ന് മജീദ് ചോദിച്ചു. മതന്യൂനപക്ഷങ്ങൾക്കൊരിക്കലും ബി.ജെ.പിയുമായി സഹകരിക്കാനാകില്ല. ഏകപക്ഷീയമാണ് ബി.ജെ.പിയിലെ കാര്യങ്ങൾ. ശോഭയുടെ ക്ഷണം മുഖവിലക്കെടുക്കുന്നില്ല, പുച്ഛിച്ചു തള്ളുന്നുവെന്നും കെ.പി.എ. മജീദ് പറഞ്ഞു.

Read Also : ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങൾ

തിരഞ്ഞെടുപ്പിൽ ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും. ഇക്കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്യുകയാണ്. സ്ഥാനാർഥികളിലും മണ്ഡലങ്ങളിലും മാറ്റമുണ്ടാകും.സ്വതന്ത്രരുൾപ്പെടെ ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴെത്ര സീറ്റാണെന്നത് പരസ്യപ്പെടുത്താനായിട്ടില്ല. സീറ്റധികം കിട്ടുമെന്ന കാര്യത്തിലുറപ്പുണ്ട്. വനിതാലീഗ് പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തീരുമാനമൊന്നുമെടുത്തിട്ടില്ല- മജീദ് പറഞ്ഞു. രമേശ് ചെന്നിത്തല നടത്തിയ ഐശ്വര്യകേരളയാത്ര വൻ വിജയമാണ്. ഭരണത്തിലേക്ക് യു.ഡി.എഫ് തിരിച്ചുവരുമെന്ന് പ്രതീതിയുണ്ടാക്കാൻ യാത്രക്ക് സാധിച്ചുവെന്നും മജീദ് പറഞ്ഞു.

Read Also : വാരണാസിയിൽ കോൺഗ്രസിന്റെ ‘കുട്ടിജയം’, സംഭവമാക്കി കോൺഗ്രസ്.

പിണറായിവിജയന് വികസനനേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് വർഗ്ഗീയപ്രചാരണം നടത്തുന്നത്. ആഴക്കടൽ മത്സ്യബന്ധനകരാറിലുൾപ്പെടെ പിണറായ നടത്തിയ തിരിമറികൾ പുറത്തുകൊണ്ടുവരും. ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആൾക്കൂട്ടത്തിനിടയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് ആളുകളെ ഓർമ്മയില്ലെന്ന് പറയുന്നത് ശരിയാണ്. എന്നാൽ പ്രതിദിനം അഞ്ചോ ആറോ പേരെ മാത്രം വന്നു കാണുന്ന പിണറായി വിജയന് ആളുകളെ ഓർമ്മയില്ലെന്ന് പറയുന്നത് കള്ളമാണെന്നും കെ.പി.എന്ന മജീദ് പറഞ്ഞു. അഞ്ചുകൊല്ലം കൊണ്ട് ഈ സർക്കാർ നടത്തിയിട്ടുള്ള അഴിമതി, ക്രമക്കേട്, സ്വജന പക്ഷപാതം, ഒളിച്ചു നടത്തിയ ഇടപാടുകൾ, വികസനത്തിന് ഉതകാത നയ നിലപാടുകൾ എന്നിവ മുഖ്യപ്രചാരണവിഷയമാക്കി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടും.

shortlink

Post Your Comments


Back to top button