തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത് കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയമായ പരാജയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഉജ്ജ്വലമായ നേട്ടമാണ് എന്‍ഡിഎയുടേത്. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ജനങ്ങള്‍ നിലകൊള്ളുമെന്ന് തെളിയിച്ചു. ജനങ്ങള്‍ മോദിക്കെതിരെയുള്ള പ്രചാരണങ്ങളെ പിഴുതെറിഞ്ഞുവെന്നും കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന് തെളിയിച്ചു.
അതേസമയം, ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് മികച്ച വിജയം നേടാനായതില്‍ പ്രതികരിച്ച് ബിജെപി കേരള അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തകര്‍ക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമിഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്കാണ് പോകുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments