മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെയും ലസിത പാലക്കലിനേയും ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തിയതിനു പോലീസിൽ പരാതി. ലസിത പാലക്കൽ ആണ് പരാതി നല്കിയത്. ലസിതാ പാലക്കൽ ബിജെപിയുടെ സോഷ്യൽ മീഡിയ ടീമിൽ ഉൾപ്പെട്ട വനിതാ നേതാവ് കൂടിയാണ്. ബിഗ്‌ബോസ് സീസൺ 2 താരമായ ദയ അച്ചുവിനും മറ്റു മൂന്ന് പേർക്കുമെതിരെയാണ് പരാതി. ലസിതയുടെ കുട്ടികൾക്കെതിരെയും ഇവർ സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പരാമർശം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും പരാതി നല്കിയിട്ടുണ്ട്.
ഓൺ പോയിന്റെ എന്ന ഫേസ്ബുക്ക് പേജിൽ ആണ് ലസിതാ പാലക്കലിനെയും കുമ്മനം രാജശേഖരനെയും ബന്ധപ്പെടുത്തി മോർഫ് ചെയ്ത ചിത്രം ഉപയോഗിച്ച് അവരുടെ നിറത്തിനെ അധിക്ഷേപിച്ച് ബോഡി ഷെയ്‌മിങ് നടത്തിയതും അപവാദം പ്രചരിപ്പിച്ചതും. അതേസമയം, ദയ അച്ചു, ലക്ഷ്മികാനത്ത്, പ്രിയ, ജംഷീർ ഫൈസൽ ഇവർ വളരെ മോശമായി വ്യക്തിഹത്യയും ബോഡി ഷെയിമിങ്ങും നടത്തിയത് കാണാൻ ഇടയായെന്നും തുടർന്ന് കണ്ണൂർ എസ്.പിക്കും ഡി വൈ എസ് പിക്കും പരാതി നൽകുകയായിരുന്നു എന്നും ലസിത പാലക്കൽ പറഞ്ഞു.
കരിങ്കുരങ്ങ് രാജൻ എന്നും കരിങ്കുരങ്ങ് ലസിത എന്നും ഓൺ പോയിന്റെ പേജിൽ ആക്ഷേപം നടത്തി. ഇത് ദയ അച്ചു ഷെയർ ചെയ്യുകയും പരിഹസിക്കുകയും ചെയ്തു. മുൻ ഗവർണ്ണർ കൂടിയായ ആദരണീയനായ വ്യക്തി ആണ് കുമ്മനം രാജശേഖരൻ എന്നും അദ്ദേഹത്തെപ്പോലെ ഒരാളെ നിറത്തിന്റെ പേരിൽ വ്യക്തിഹത്യ ചെയ്തത് വർണ്ണവെറി ഉള്ളതിനാലാണെന്നും എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments