ThiruvananthapuramKeralaNattuvarthaLatest NewsNews

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കാൻ കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുന്നു: കുമ്മനം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കി പൊതുപ്രദർശനത്തിന് വച്ച് സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്ന സിപിഎം, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിപിഎം, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന ക്ഷേത്രത്തെ വാണിജ്യവൽക്കരിക്കാനുള്ള കച്ചവട മനസ്സിനെയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പദ്മനാഭസ്വാമി ക്ഷേത്രം, ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ലന്നും പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവം സമർപ്പിച്ചവയാണെന്നും കുമ്മനം രാജശേഖരൻ ചൂണ്ടിക്കാണിച്ചു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാക്കാൻ ഭൗതിക ചിന്തയോടെ കുറേ നാളുകളായി കണ്ണും നട്ട് ചിലർ വട്ടമിട്ടു പറക്കുന്നു. ക്ഷേത്രഭരണം സർക്കാരിന് വിട്ടുകിട്ടാൻ മുൻപ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയതിൽ നിരാശരായവർ കലവറയിലെ കരുതൽ ശേഖരത്തിൽ ഉന്നം വച്ച് കരുനീക്കങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവം: രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ഹെലികോപ്റ്റർ ക്ഷേത്രത്തിന്റെ മുകളിൽ കൂടി അഞ്ചുവട്ടം പറന്നത് ഭക്തരിൽ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് എന്താവശ്യത്തിനാണെന്നോ അവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ അറിയുന്നതിനു വേണ്ട അന്വേഷണങ്ങളൊന്നും മേലധികാരികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ക്ഷേത്രത്തിലെ കലവറയ്ക്കുള്ളിൽ ഇരിക്കുന്ന ക്ഷേത്ര സ്വത്തുക്കളിലേക്ക് ഇപ്പോൾ വിവാദം തിരിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിന് സുരക്ഷാസന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിതാന്ത ജാഗ്രതയോടെ ക്ഷേത്ര സ്വത്തുക്കൾ പരിരക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ക്ഷേത്രത്തിന്റെ ആകാശഭാഗം വ്യോമയാന നിരോധിത മേഖലയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button