Latest NewsKerala

മെട്രോമാൻ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി

ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൊച്ചി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കടുത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്‌ടമല്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ ഇ.ശ്രീധരന്‍ പറഞ്ഞതായാണ് പരാതിക്കാരന്റെ ആരോപണം . ‘കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അതിന് താന്‍ എതിരാണെന്നും ശ്രീധരന്‍ പറഞ്ഞു.’

read also; ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് എസ്‌ഡിപിഐക്കാര്‍ പിടിയില്‍

‘കേരളത്തില്‍ ഹിന്ദു ക്രിസ്ത്യൻ പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല മുസ്‌ലിങ്ങള്‍ക്കിടയിലും ക്രിസ്‌ത്യാനികള്‍ക്കിടയിലും വിവാഹത്തിലൂടെ പെണ്‍കുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഇതിനെതിരെയാണ് ഇപ്പോൾ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button