ബിഗ് ബോസ് സീസൺ 3 യിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഹൗസിനുള്ളിലുള്ളവരെല്ലാം അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആദ്യദിവസം തന്നെ വീട്ടിൽ ഗൃഹനാഥ എന്ന സ്ഥാനം ഭാഗ്യലക്ഷ്മി സ്വന്തമാക്കി കഴിഞ്ഞു. വീട്ടിനുള്ളിലുള്ളവർക്ക് അവർ അമ്മയും ചേച്ചിയും സഹോദരിയുമൊക്കെയാണ്. മറ്റ് മത്സരാർത്ഥികൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
മത്സരാർഥികൾ തമ്മിലുള്ള സംഭാഷണത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു ഭാഗമാണ് ട്രോളന്മാർ ഏറ്റെടുത്തത്. “എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നത്? ഞാനൊന്നും എന്റെ വീട്ടിൽ എടി എടാ പോടാ പോടി എന്ന് പോലും… ഞാൻ എന്റെ മക്കളെ പോലും എടാ ഒന്നും വിളിക്കാറെയില്ല” എന്നായിരുന്നു ഭാഗ്യലക്ഷ്മി സഹമത്സരാർഥികളായ സൂര്യ ജെ മേനോനോടും റിതു മന്ത്രയോടും പറഞ്ഞത്. ഇതാണ് ട്രോളർമാർ ഏറ്റെടുത്തത്.
Also Read:കൊവിഡ് വ്യാപനം; കുവൈറ്റിലേക്കുള്ള പ്രവേശനവിലക്ക് വീണ്ടും നീട്ടി
ഈ വീഡിയോടൊപ്പം വിവാദ യൂട്യൂബർ വിജയ് പി നായരെ ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്ന് പേർ വീട്ടിൽ കയറി ആക്രമിച്ച വീഡിയോയും ചേർത്താണ് ട്രോളുകൾ പ്രചരിച്ചത്. ഇതൊക്കെ കേൾക്കുന്ന വിജയ് പി നായരുടെ ഒരു അവസ്ഥയെന്നാണ് പലരും കുറിക്കുന്നത്. ഭാഗ്യലക്ഷ്മിയെ പരിഹസിക്കാനും ചിലർ മറക്കുന്നില്ല. ഒരേ കാര്യത്തിലെ താരത്തിൻ്റെ രണ്ട് നിലപാടാണ് ട്രോളർമാർ ചൂണ്ടിക്കാണിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ 3 പേർ വിജയ് പി നായരെ ആക്രമിക്കുകയായിരുന്നു. അതിൻ്റെ വീഡിയോ അവർ തന്നെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചു. ഇത് വിവാദമായതോടെ ഭാഗ്യലക്ഷ്മി ഉള്ളപ്പെടെ ഉള്ളവർക്ക് ജ്യാമ്യം ഇല്ല വകുപ്പ് പ്രകാരം കേസേടുക്കുകയും, പ്രതികളായ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ഒളിവിൽ പോവുകയും ആയിരുന്നു.
Post Your Comments