ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ശോഭ എവിടെ പിണങ്ങിപ്പോയി? പറയുന്നത് കേട്ടാല്‍ ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലാണല്ലോ: അഖില്‍ മാരാര്‍

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ രണ്ടാം സ്ഥാനം നേടുമെന്ന് പ്രേക്ഷകർ വിചാരിച്ച മത്സരാര്‍ത്ഥിയായിരുന്നു ശോഭ വിശ്വനാഥ്. എന്നാല്‍, ശോഭയ്ക്ക് നാലം സ്ഥാനമാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സീസണിലെ ഒന്നാം സ്ഥാനക്കാരനായ അഖില്‍ മാരാര്‍ നല്‍കിയ മറുപടി ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഫിനാലെയ്ക്ക് ശേഷം ശോഭ പിണങ്ങിപ്പോയെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് അഖില്‍ മാരാര്‍ മറുപടി നല്‍കിയത്.

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന്‍ മര്‍ദ്ദിച്ചു: പരാതി

‘ശോഭ എവിടെ പിണങ്ങിപ്പോയെന്ന്? എനിക്കറിയത്തില്ല. എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാണ്? അങ്ങനെ പറയുന്നവരോട് തന്നെ ചോദിക്ക്. ഞാന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല. അതിനകത്ത് ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഞാന്‍. എനിക്ക് ആരോടും ഒരു വിരോധവും ഇല്ല.’ എന്നാണ് അഖില്‍ പറഞ്ഞത്.

ശോഭയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ എന്ന ചോദ്യത്തോടും അഖില്‍ പ്രതികരിച്ചു. ‘ഞാനാണോ ഇതൊക്കെ കൊടുക്കുന്നേ. ഞാനാണോ വോട്ട് ചെയ്തത്. ഞാന്‍ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോ’ എന്നായിരുന്നു അഖിലിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button