ബിഗ് ബോസ് ഷോയിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഫിറോസ് ഖാൻ. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാള്‍ എല്ലാവരും ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഫിറോസ് ഖാന്‍ ചോദിക്കുന്നത്. മുസ്ലീങ്ങള്‍ ഓണവും ക്രിസ്തുമസും ആഘോഷിക്കുന്നവരാണെന്നും എന്നാല്‍ മറ്റ് മതക്കാര്‍ പെരുന്നാള്‍ ആഘോഷിക്കുന്നില്ലെന്നും താരം പറഞ്ഞു. സിനിമയിലും സീരിയലിലും മതം ഉണ്ടെന്നും ഫിറോസ് പറയുന്നു.
‘എല്ലാ ഉത്സവങ്ങളും ഞാന്‍ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്തുമസ് എല്ലാം ഞാന്‍ ആഘോഷിക്കുന്നു. ഒരുവിധം എല്ലാ മുസ്ലീങ്ങളും ഇത് രണ്ടും ആഘോഷിക്കാറുണ്ട്. പക്ഷെ, ഞാനെപ്പോഴും ആലോചിക്കും, പെരുന്നാള് വേറെ ആരും ആഘോഷിക്കുന്നില്ല. അതിന്റെ കാരണമെന്താണ്. എന്റെ വീട്ടില്‍ ഓണത്തിന് ഊഞ്ഞാല്‍ ഇടാറുണ്ട്, സദ്യ വെയ്ക്കാറുണ്ട്. പക്ഷെ, പെരുന്നാല്‍ മറ്റ് മതങ്ങളിലുള്ളവര്‍ ഒന്നും ആഘോഷിക്കുന്നില്ല. അത് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നു. പെരുന്നാളും എല്ലാവരും ആഘോഷിക്കണം. എന്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷിക്കാത്തത്.
ലോകം മുഴുവന്‍ തലകീഴായി തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്. ഞാന്‍ ഇതിന്റെയൊക്കെ സാക്ഷിയാണ്. ഞാന്‍ ഈ മതക്കാരനാണെന്ന് അറിഞ്ഞതുകൊണ്ട് എന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നമ്മള്‍ പൊയ്‌ക്കോണ്ടിരിക്കുന്നത്. തലതിരിഞ്ഞ ലോകത്തു കൂടി ഞാന്‍ നേരെ നടക്കുന്നതു കൊണ്ട് എനിക്ക് തോന്നുന്നതാണോ എന്ന് അറിയില്ല’, ഫിറോസ് പറഞ്ഞു.
Post Your Comments