കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള വിദേശികൾക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം വ്യോമയാന വകുപ്പിന്റേതാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. മുൻപ് ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു- സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
രാജ്യത്ത് പ്രവേശിക്കുന്നവർ ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്റീനിൽ കഴിണം.
Post Your Comments