Latest NewsKeralaIndiaNews

സമ്പന്നമായ ഇന്ത്യയെ 60 വർഷക്കാലം കൊള്ളയടിച്ച് നശിപ്പിച്ച രാഷ്ട്രീയ നേതാക്കളെ കുറിച്ച് രാം ജഠ് മലാനി

നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി രക്ഷകനായി വന്നുവെന്നും അദ്ദേഹം പറയുന്നു.

മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത് മുതൽ അദ്ദേഹത്തിനെതിരെ പ്രബുദ്ധരെന്ന് സ്വയം കരുതുന്നവർ പരിഹാസവാക്കുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഇ. ശ്രീധരൻ പറഞ്ഞ വാക്കുകൾ ഓരോ ബിജെപി പ്രവർത്തകരും അഭിമാനത്തോടെയാണ് ശ്രവിച്ചത്. സത്യസന്ധനും അഴിമതി വിരുദ്ധനുമാണ് മോദിയെന്നായിരുന്നു മെട്രോമാൻ പറഞ്ഞത്. സമാന അഭിപ്രായം നേരത്തേ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന രാം ജഠ് മലാനി പറഞ്ഞിരുന്നു. ഇ. ശ്രീധരൻ്റെ വാക്കുകൾ ശ്രദ്ധേയമായപ്പോൾ പലരും തേടിപ്പിടിച്ചത് അന്ന് രാം ജഠ് മലാനി ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളായിരുന്നു. സമ്പന്നമായ ഇന്ത്യയെ 60 വർഷക്കാലം കൊള്ളയടിച്ച് നശിപ്പിച്ച രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി രക്ഷകനായി വന്നുവെന്നും അദ്ദേഹം പറയുന്നു.

Also Read:ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മേഴ്‌സികുട്ടിയമ്മ

മോദിയിൽ എന്ത് ഗുണമേന്മയാണ് കാണുന്നതെന്ന ചോദ്യത്തിന് അന്നത്തെ അഭിമുഖത്തിൽ രാംജഠ് മലാനി നൽകിയ മറുപടി ഇങ്ങനെ: ഇന്ത്യയിൽ ഏറ്റവും വലിയ പ്രശ്നമാണ് ദാരിദ്ര്യവും പട്ടിണിയും. എന്നാൽ, നമ്മുടെ രാഷ്ട്രീയ നേതാക്കൾ പറയുന്നത് പോലെ ഹിന്ദുസ്ഥാൻ ഒരു ദരിദ്ര രാഷ്ട്രമൊന്നുമല്ല, സമ്പന്ന രാഷ്ട്രം തന്നെയാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർ കൊള്ളക്കാർക്ക് സമമാണ്. കട്ട് മുടുപ്പിക്കുന്നവരാണ്. ഈ കൊള്ളക്കാർ 1500 ബില്യൺ ഡോളർ ഭാരതത്തിൽ നിന്നും കട്ട് വിദേശ രാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപിച്ചു. ഇന്ന് നമുക്ക് ആവശ്യം സത്യസന്ധനായ, പണത്തിന് ആർത്തിയില്ലാത്ത, അഴിമതി നടത്തി എന്ന് ചൂണ്ടിക്കാണിക്കാൻ പറ്റാത്ത ഒരു പ്രധാനമന്ത്രിയെ ആണ്. അത് എന്നെ സംബന്ധിച്ചിടത്തോളം നരേന്ദ്ര മോദി മാത്രമാണ്.

Also Read:പി.എസ്.സി നിയമന വിവാദം; ഉദ്യോഗാർത്ഥികളുമായുള്ള സർക്കാർതല ചർച്ച വൈകിട്ട് 4.30ന്

മറ്റുള്ള പല നേതാക്കളുമായി ഞാൻ മോദിയെ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷേ, മോദിയെ പോലെ ഒരു സത്യസന്ധനെ കാണാൻ കഴിഞ്ഞിട്ടില്ല. ഇന്ന്, റയിൽവെ സ്റ്റേഷനിൽ, വിമാനത്താവളത്തിൽ, കോടതിക്ക് പുറത്ത് എന്നിങ്ങനെ എവിടെയാണെങ്കിലും നരേന്ദ്ര മോദിജിയെ കൊണ്ടുവരൂ എന്നാണ് ജനങ്ങൾ പറയുന്നത്. മോദി ജനങ്ങളുടെ ആരാധ്യ പുരുഷനായി മാറിക്കഴിഞ്ഞു. മോദി മുസ്ളിം വിരോധിയല്ല, കോൺഗ്രസാണ് മുസ്ളിം വിരോധി. ഇന്ന് ആരെങ്കിലും ഹിന്ദുത്വത്തെ കുറിച്ച് സംസാരിച്ചാൽ അവർ വർഗീയവാദിയാണെന്ന് പറയും, മുസ്ളിം – ക്രിസ്ത്യൻ വിഭാഗങ്ങളെ കോൺഗ്രസ് താലോലിക്കും. ഹിന്ദു ആണെന്ന് പറഞ്ഞാൽ ഉടൻ അവരെ വർഗീയവാദിയെന്ന് വിളിക്കും, അതാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. – അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button