KeralaLatest NewsNews

പി.എസ്.സി നിയമന വിവാദം; ഉദ്യോഗാർത്ഥികളുമായുള്ള സർക്കാർതല ചർച്ച വൈകിട്ട് 4.30ന്

ഉദ്യോഗാർത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉൾപ്പെടെ മൂന്ന് പേരാണ് പങ്കെടുക്കുക

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച തയാറെന്ന് സർക്കാർ. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30 ന് ചർച്ച നടത്തും. ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എഡിജിപി മനോജ് എബ്രഹാമും പങ്കെടുക്കും. ഉദ്യോഗാർത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉൾപ്പെടെ മൂന്ന് പേരാണ് പങ്കെടുക്കുക.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി സർക്കാർതല ചർച്ചയ്ക്ക് തയാറായിരുന്നു. ഇതിന്റെ ഭാഗമായി സർക്കാരിന്റെ കത്തുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ സമര വേദിയിലെത്തിയിരുന്നു. എന്നാൽ, സമരത്തിന് നേതൃത്വം നൽകുന്ന റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥൻ മടങ്ങുകയായിരുന്നു. റിജുവിനു പകരം സമരത്തിന് നേതൃത്വം നൽകുന്ന ലയാ രാജേഷിന്റെ പേരിൽ കത്ത് തിരുത്തി നൽകുമെന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button