മീ ടു ആരോപണത്തിൽ മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് ഡൽഹി കോടതി റദ്ദ് ചെയ്തു. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ നൽകിയ മാനനഷ്ടക്കേസാണ് കോടതി റദ്ദാക്കിയത്. പ്രിയ രമണിക്ക് എതിരായ കേസ് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രശസ്തിയേക്കാൾ വില ഒരാളുടെ അന്തസിനാണ്. ഒരു സ്ത്രീയ്ക്ക് എത്ര കാലം കഴിഞ്ഞാലും അവരുടെ പരാതി അറിയിക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മാധ്യമപ്രവർത്തകയായ പ്രിയ രമണി 2018ലാണ് അക്ബറിന് എതിരെ ആരോപണം ഉന്നയിക്കുന്നത്. തുടർന്ന് ഒക്ടോബർ 15ന് പ്രിയ രമണിക്ക് എതിരെ പരാതി നൽകിയ അക്ബർ രണ്ട് ദിവസത്തിന് ശേഷം മന്ത്രി സ്ഥാനം രാജി വയ്ക്കുകയായിരുന്നു.
Post Your Comments