CinemaMollywoodLatest NewsKeralaNewsEntertainment

എന്തിനാണ് ബിഗ് ബോസിലേക്ക് പോയത്, ആർമി സെറ്റപ്പ് ഉണ്ടോ?; കിടിലൻ ഫിറോസിനും ചിലത് പറയാനുണ്ട്

എന്തുകൊണ്ട് ബിഗ് ബോസിലേക്ക് പോയി എന്നതിനുള്ള മറുപടി നൽകുകയാണ് ഫിറോസ്.

ആർ.ജെ കിടിലം ഫിറോസിൻ്റെ ബിഗ് ബോസിലേക്കുള്ള എൻട്രി ആരും പ്രതീക്ഷിച്ചിരുന്നില്ല. എഫ്.എം പ്രിയരായവർക്കിടയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ആര്‍ജെ കിടിലം ഫിറോസ്. ശ്രദ്ധേയനായ ആര്‍ജെ എന്നതിലുപരി സോഷ്യൽമീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയുമാണ്. അടുത്തിടെ ഏതാനും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, എന്തുകൊണ്ട് ബിഗ് ബോസിലേക്ക് പോയി എന്നതിനുള്ള മറുപടി നൽകുകയാണ് ഫിറോസ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫിറോസ് തൻ്റെ അഭിപ്രായം പങ്കുവെയ്ക്കുന്നത്. ബിഗ് ബോസിനകത്തേക്ക് കയറുന്നതിനു മുന്നേയുള്ള വീഡിയോ ആണിത്. എനിക്ക് എന്നിൽ വിശ്വാസമുള്ളതുകൊണ്ടാണ് ബിഗ് ബോസിലേക്ക് കയറിയതെന്ന് ഫിറോസ് പറയുന്നു. അദ്ദേഹം പറയുന്നതിങ്ങനെ:

Also Read:കേരളത്തില്‍ നടക്കുന്നത് വാചകമടി വികസനം ; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

‘നിങ്ങളിൽ നിന്ന് ഒളിച്ച് വെച്ചിട്ടുള്ളതോ, നിങ്ങൾക്ക് അറിയാത്തതോ ആയിട്ടുള്ള വ്യക്തിയാണ് ഞാനെങ്കിൽ അത് എനിക്കും കൂടി മനസിലാക്കാൻ പറ്റുന്ന ഒരു അവസരമാണിത്. ഒരു സാധാരണക്കാരന് പ്രാപ്തമാക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഒരു പ്ളാറ്റ്ഫോം ആണിത്. ഇത് എല്ലാവർക്കും കിട്ടില്ല. ഇവിടെക്ക് വരാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. വന്ന ഒരു അവസരത്തെ കാലുമടക്കി തൊഴിക്കാൻ തോന്നിയില്ല. എല്ലാവരും കൂടെയുണ്ടാകണം. ആരോടും വഴക്കുണ്ടാക്കാൻ താൽപ്പര്യമില്ല. എൻ്റെ മക്കൾ ഒരുപാട് നിർബന്ധിച്ചു, പിന്നെ എനിക്കും ആഗ്രഹമുണ്ടായിരുന്നു. ടിവിക്കകത്ത് കയറാൻ പറ്റിയ മുഖമല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയുള്ളപ്പോൾ ഈ ഒരു അവസരം ലഭിച്ചത് വലിയ കാര്യമാണെന്ന് കരുതുന്നു. എല്ലാവരും കൂടെയുണ്ടാകണം.’ – ഫിറോസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button