KeralaCinemaMollywoodLatest NewsNewsEntertainment

‘വുഷുവിന് വിഷു’ – സന്ദീപ് വാര്യർക്ക് പിന്നാലെ അനിയൻ മിഥുന്റെ തള്ള് കഥകളെ പരിഹസിച്ച് ഒമർ ലുലുവും

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നേറുകയാണ്. വുഷുവില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ വാങ്ങിയ ആളാണ് താനെന്ന് അനിയൻ മിഥുൻ ബിഗ് ബോസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു. മിഥുന്റെ ‘ആർമി പ്രണയ നൈരാശ്യ’ കഥ വ്യാജമാണെന്ന് തെളിഞ്ഞതോടെ മിഥുന്റെ ലോക വുഷു ചാമ്പ്യൻ കഥയും വ്യാജമാണോ എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. മിഥുനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ, മിഥുനെ പരിഹസിച്ച് സംവിധായകൻ ഒമർ ലുലുവും രംഗത്ത് വന്നു. ‘വുഷുവിന് വിഷു’ എന്നാണ് ഒമർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. പണിപാളി, കഥ കഴിഞ്ഞു എന്നീ ഹാഷ്ടാഗും സംവിധായകൻ കൊടുത്തിട്ടുണ്ട്. നേരത്തെ, സന്ദീപ് വാര്യർ അനിയൻ മിഥുന്റെ ‘വുഷു കഥ’ തള്ളാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചുവെന്നും മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവർ അറിയിച്ചുവെന്നുമായിരുന്നു സന്ദീപ് വാര്യർ പറഞ്ഞത്.

Also Read:പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് പതിനാല് അധികബാച്ചുകള്‍ക്ക് അനുമതി നൽകി

അതേസമയം, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ടാസ്കിൽ ആണ് തന്റെ ജീവിതത്തിൽ സംഭവിച്ച നിര്‍ണായകമായ സംഭവങ്ങൾ മിഥുൻ വെളിപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി താൻ ആദ്യമായി പ്രതിനിധീകരിച്ചത് സൗത്ത് ഏഷ്യൻ മത്സരത്തിലായിരുന്നുവെന്ന് മിഥുൻ അവകാശപ്പെട്ടിരുന്നു. മനസില്‍ ഇന്ത്യയെ പ്രതിനിധീകരണമെന്ന ആഗ്രഹമുണ്ടായിരുന്നു. പാകിസ്ഥാൻകാരനായിരുന്നു തന്റെ ആദ്യ എതിരാളി എന്ന് പറഞ്ഞ മിഥുൻ ആ അനുഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെ:

‘ഞാൻ ഒരു അടിയടിച്ചു, പുള്ളി നോക്കൗട്ടായി. പുള്ളിയെ സ്‍ട്രക്ചറില്‍ എടുത്തുകൊണ്ടുപോയി. അങ്ങനെ എനിക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കാൻ കഴിഞ്ഞു. ഫാസ്റ്ററ്റ് നോക്കൗട്ടെന്ന് പറയുന്ന റെക്കോര്‍ഡ്. മറ്റൊരു റെക്കോര്‍ഡും എനിക്ക് കിട്ടി. ആദ്യമായി ഒരു ദക്ഷിണേന്ത്യൻ ഇന്ത്യയെ പ്രതിനിധീകരിച്ചു എന്ന റെക്കോര്‍ഡ്. പിന്നീട് ലോക ചാമ്പ്യൻഷിപ്പ് വന്നു. ആദ്യം എനിക്ക് എതിരാളി അമേരിക്കക്കാരനായിരുന്നു. ഞാൻ ഹായ് ബ്രോ എന്നൊക്കെ പറഞ്ഞ് എഴുന്നേറ്റ് നിന്നെങ്കിലും അവൻ എന്നെ കളിയാക്കിയിട്ട് പോയി. എന്റെ വീട്ടുകാരെ പറഞ്ഞാല്‍ കലിയാകും. ഞാൻ പെട്ടെന്ന് അവനെ നോക്കൗട്ടാക്കിയില്ല. ഇടിച്ച് ഇഞ്ചം പരുവമാക്കി മൂക്കില്‍നിന്നൊക്കെ ചോര വന്നു. അവനെ സ്ട്രക്ചറിലാക്കി’, മിഥുൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button