Latest NewsNewsInternational

ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍, രണ്ടുപേര്‍ അറസ്റ്റില്‍

നോര്‍ത്ത് കരോളിന: ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
ഫെബ്രുവരി 4-ന് കാണാതായ നോര്‍ത്ത് കരോളിനയിലുള്ള ഗര്‍ഭിണിയായ ബ്രിട്ടിനി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട് കേസിലാക്കി ന്യൂസ് നദിക്കു സമീപം കൊണ്ടിട്ടത്. കേസില്‍ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടന്‍ ( 37 ) ഗേള്‍ഫ്രണ്ട് എമ്മലി ഗ്രേസ് (24) എന്നിവരെ അറസ്റ്റു ചെയ്തതായി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. എട്ടാം തീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്ടിനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി നദിക്കു സമീപം തള്ളിയത്.

read also : ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ കമിതാക്കളുടെ ഒളിച്ചോട്ടവും പീഡനവും ഏറുന്നു

മരണകാരണം കണ്ടെത്തിയതിനു ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ജനിക്കുന്നതിനു മുന്‍പേ മരിച്ച കുഞ്ഞിന്റേതുള്‍പ്പെടെ രണ്ട് കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് പിടിച്ചതിനു ശേഷമായിരുന്നു അറസ്റ്റ് . മികച്ച ഡാന്‍സറായിരുന്നു സ്മിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button