പാലക്കാട്: സുപ്രീംകോടതി വിധി ലംഘിച്ച് തന്നെ മുത്തലാഖ് ചൊല്ലിയതില്‍ ജില്ലാ ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടി മുന്‍ഭാര്യ. പാലക്കാട് ജില്ലാ സെഷന്‍സ് ജഡ്ജി ബി കലാം പാഷയ്‌ക്കെതിരെയാണ് മുന്‍ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജി വ്യാജരേഖകൾ ചമച്ചതായും ഇവർ പറയുന്നു. കലാം പാഷയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുന്നത്.
ന്യായാധിപകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹൈക്കോടതി ചീഫ് ജസറ്റിസിന്റെ അനുമതി ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാം പാഷയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കടവന്ത്ര പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മുന്‍കൂര്‍ അനുമതിയാണ് ഇവര്‍ തേടിയത്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് തലാഖ് നടന്നു എന്ന് സ്ഥാപിക്കാന്‍ ജഡ്ജി വ്യാജമായ രേഖകള്‍ തയ്യാറാക്കിയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
ഇത് കൂടാതെ കലാം പാഷയുടെ സഹോദരനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ബി കെമാല്‍ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഇവര്‍ ഉന്നയിച്ചു.വിവാഹബന്ധം വേര്‍പെടുത്തിയില്ലെങ്കിലുള്ള ഭവിഷത്ത് വലുതായിരിക്കുനെന്ന് കെമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപണമുന്നയിക്കുന്നത്.തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതിന് ശേഷം, വിധി ലംഘിച്ച് കലാം പാഷ തന്നെ തലാഖ് ചൊല്ലിയെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
2018 മാര്‍ച്ച് ഒന്നിനാണ് അന്നേ ദിവസത്തെ തിയതി രേഖപ്പെടുത്തിയ മുത്തലാക്ക് ചൊല്ലുന്നു എന്ന കത്ത് കലാം പാഷ ഇവര്‍ക്ക് നല്‍കിയത്. പിന്നീട് ഇത് അച്ചടിപ്പിശകാണെന്ന് വാദിച്ച്, തിയതി 2017 മാര്‍ച്ച് എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കി. ഇത് സുപ്രീംകോടതി വിധിയുടെ നടപടിക്രമങ്ങളില്‍നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ജഡ്ജികൂടിയായ കലാം ഇങ്ങനെ ചെയ്തതെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.വിഷയം നേരത്തെ തന്നെ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.
read also: ശശികലയുടെ 900 കോടിയുടെ സ്വത്തുക്കള്‍ കൂടി സർക്കാർ കണ്ടുകെട്ടി: വേഷത്തിൽ ജയലളിതയെ അനുകരിച്ച് ചിന്നമ്മ
ഹൈക്കോടതി വിജിലന്‍സ് വിഷയത്തില്‍ പ്രഥമിക പരിശോധന നടത്തിയിരുന്നെന്നാണ് വിഷയം. ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തുകയും രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ആദ്യമാണ് ജസ്റ്റിസിനെതിരെ കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പിലെത്തുന്നത്.
Post Your Comments