കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവ് ഭാര്യക്ക് 31ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധി. ആദ്യമായാണ് കേരളത്തിൽ ഇത്തരം കേസുകളിൽ ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിക്കുന്നത്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് ഭാര്യക്ക് നഷ്ടപരിഹാരം നൽകേണ്ടത്.
വിദേശത്ത് ജോലിയുള്ള ഭർത്താവ് മാസം രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും അതിനനുസൃതമായ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം. നഷ്ടപരിഹാരം നൽകണമെന്ന കളമശ്ശേരി മജിസ്ട്രേറ്റ് കോടതി വിധിയാണ് ഹൈക്കോടതിയും ശരിവെച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്.
Post Your Comments