ന്യൂഡൽഹി: മുപ്പത് വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം ആറ് കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു. ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കി വിട്ട ശേഷം ഇയാൾ ട്രാൻസ്ജെൻഡറായ കമിതാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. കിഴക്കൻ ഡൽഹിയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയിൽ മുസ്ലീം സ്ത്രീ സംരക്ഷണ നിയമപ്രകാരം ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദമ്പതികൾക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. എന്നാൽ ഭർത്താവ് മൊഴിചൊല്ലുകയും ട്രാൻസ്ജെൻഡറായ ആളെ വിവാഹം കഴിക്കുകയും ചെയ്തുവെന്നാണ് ഇരയുടെ ആരോപണം. ഇപ്പോൾ ഭർത്താവ് ട്രാൻസ്ജെൻഡറായ ആളെ വിവാഹം കഴിച്ച് കർദംപുരിയിൽ താമസിക്കുകയാണെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. കുട്ടികളുമായി വീട് വിട്ട് പോകണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പരാതിയിൽ ആരോപിക്കുന്നു.
ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 പ്രകാരം ഭജൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments