Latest NewsNewsIndia

വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി, തൃശൂര്‍ സ്വദേശിക്ക് എതിരെ പരാതിയുമായി യുവതി

മംഗളൂരു: വാട്‌സ്ആപ്പ് വഴി ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതി. തൃശൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന് എതിരെ ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ ജയനഗറിലെ യുവതിയാണ് സുള്ള്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഏഴു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്.

Read Also: പ്രണയത്തിനെതിരെ ബന്ധുക്കളുടെ പരാതി, പതിനാലുകാരിയും 34കാരനും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

ഗള്‍ഫില്‍ ജോലിചെയ്യുന്ന റഷീദ് രണ്ടു വര്‍ഷം മുമ്പ് ഭാര്യയേയും കൊണ്ടുപോയിരുന്നു. എന്നാല്‍, രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് വീട്ടില്‍ എത്തിച്ച് ഭര്‍ത്താവ് തിരിച്ചുപോയി. അതേസമയം, ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് തീര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍, ഭര്‍ത്താവ് വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button