Latest NewsIndia

മുത്തലാഖിന് ശേഷം ഭർത്താവിന്റെ സഹോദരൻ വിവാഹം ചെയ്തു, രണ്ടുപേരും ചേർന്ന് പീഡനം: പുരോഹിതൻ ഉൾപ്പെടെ 6 പേർക്കെതിരെ പരാതി

മുത്തലാഖിന് ശേഷം ഭർത്താവും സഹോദരനും ചേർന്ന് പല തവണ പീഡിപ്പിച്ചെന്ന് യുവതി. ഒരു പുരോഹിതൻ ഉൾപ്പെടെ 6 പേർക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.

അഞ്ച് വർഷം മുമ്പാണ് യുവതി വിവാഹിതയായത്. നിയമവിരുദ്ധമായ “ട്രിപ്പിൾ തലാഖ്” രീതി ഉപയോഗിച്ച് സൽമാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയിരുന്നു. പിന്നീട് ഒരു പുരോഹിതന്റെ നിർദ്ദേശപ്രകാരം സൽമാൻ വീണ്ടും യുവതിയെ സമീപിച്ചു. തൻ്റെ ഇളയ സഹോദരനെ വിവാഹം കഴിച്ച് വിവാഹമോചനം നേടിയാൽ വീണ്ടും ഭാര്യയായി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി. സൽമാന്റെ ഉറപ്പിന്മേൽ യുവതി ഇയാളുടെ സഹോദരൻ ഇസ്ലാമിനെ വിവാഹം ചെയ്തു.

എന്നാൽ ഇയാൾ വിവാഹമോചനം നൽകാൻ തയ്യാറായില്ല. അതിന് ശേഷം സൽമാനും ഇസ്ലാമും ചേർന്ന് തന്നെ പലതവണ കൂട്ടബലാത്സംഗം ചെയ്തതായി യുവതി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പിടിഐയോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button