KeralaLatest News

ചെന്നിത്തലയുടെ യാത്രയിലേക്ക് പ്രകടനമായെത്തി ബിജെഎസിന്റെ മുന്നണി പ്രവേശം

ബിഡിജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും ബിജെഎസിന് പിന്തുണ പ്രഖ്യാപിച്ചെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു. ചാവക്കാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കിടെയാണ് പുതിയ കക്ഷിയെ മുന്നണിയിലേക്ക് സ്വീകരിച്ചത്. സമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയായിരുന്നു ബിജെഎസിന്റെ മുന്നണി പ്രവേശനം.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കൊച്ചിയിലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ഭാരതീയ ജനസേന എന്ന പേരിലായിരുന്നു പാര്‍ട്ടി രൂപീകരണം. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പാര്‍ട്ടി രൂപീകരണവേളയില്‍ സംബന്ധിച്ചിരുന്നു.

read also: കഷ്ടപ്പെട്ട് റാങ്ക് നേടിയവർ വെളിയിൽ നിൽക്കുമ്പോൾ സർക്കാർ ജീവനക്കാരാകുന്നത് 1850 സിപിഎമ്മുകാർ

എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കെ കെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറിലധികം പ്രവര്‍ത്തകരാണ് യുഡിഎഫ് മുന്നണി പ്രവേശത്തിന്റെ ഭാഗമായത്. സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിഡിജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും ബിജെഎസിന് പിന്തുണ പ്രഖ്യാപിച്ചെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button