കോട്ടയം; തിരുവാതുക്കൽ പതിനാറിൽച്ചിറ കാർത്തികയിൽ സുശീല (78) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെത്തുടർന്ന് ചോര വാർന്നാണു മരണമെന്നു പൊലീസ് പറഞ്ഞു. സുശീലയുടെ മകൻ ബിജുവിനെ (52) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇന്നലെ വൈകിട്ട് എട്ടോടെയാണു സംഭവം നടന്നിരിക്കുന്നത്. സ്വത്ത് തർക്കത്തിന്റെ പേരിൽ ബിജുവും മാതാപിതാക്കളും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നതായി സമീപവാസികൾ പറയുകയുണ്ടായി. മദ്യപിച്ചെത്തുന്ന ബിജു വീട്ടിൽ ബഹളം വയ്ക്കാറുണ്ട്. സമീപ വീട്ടിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ ശേഷം ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബിജു മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തർക്കം നടക്കുമ്പോൾ സുശീല, ഭർത്താവ് തമ്പി, ബിജു എന്നിവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
തർക്കത്തിനു പിന്നാലെ ബിജു വെട്ടുകത്തിയുടെ പിൻഭാഗം ഉപയോഗിച്ച് തമ്പിയുടെയും സുശീലയുടെയും തലയ്ക്കു പിന്നിൽ അടിക്കുകയുണ്ടായി. നിലത്തു വീണ സുശീലയുടെ വലതു കൈത്തണ്ടയിൽ വെട്ടി. മുറിവിൽ നിന്നു ധാരാളം രക്തം വാർന്നു പോവുകയുണ്ടായി. തമ്പിയുടെ പരിക്കും ഗുരുതരമാണ്. ബഹളം കേട്ടെത്തിയ സമീപവാസിയാണ് സുശീല രക്തത്തിൽ വീണു കിടക്കുന്നതു കണ്ടത്. ഇവർ അറിയിച്ചതിനെത്തുടർന്ന് കൂടുതൽ നാട്ടുകാരെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുശീലയെ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ ആണ് ഉള്ളത്.
Post Your Comments