Latest NewsNewsIndia

അടുത്ത റിപ്പബ്ലിക് ദിന പരേഡ് സെൻട്രൽ വിസ്ത വീഥിയിൽ : സെൻട്രൽ വിസ്ത അവന്യൂവിന്റെ ഭൂമി പൂജ നടത്തി

മൂന്ന് കിലോമീറ്റർ ദീർഘമുള്ള സെൻട്രൽ വിസ്ത വീഥിയുടെ വികസനത്തിനും പുനർവികസന പ്രവർത്തനങ്ങൾക്കുമാണ് നിലവിൽ തുടക്കം കുറിച്ചിരിക്കുന്നത്

 

ന്യൂഡൽഹി : അടുത്ത റിപ്പബ്ളിക് ദിന പരേഡ് നടക്കുന്നത് സെൻട്രൽ വിസ്ത വീഥിയിലാണെന്ന് കേന്ദ്രമന്ത്രി. ഇന്ത്യാഗേറ്റിൽ സെൻട്രൽ വിസ്ത അവന്യൂവിന്റെ ഭൂമി പൂജ ചടങ്ങ് കേന്ദ്ര ഭവന – നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ് പുരി നടത്തി. ചടങ്ങിന് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. “ആധുനിക ഇന്ത്യയുടെ പ്രതീകമായിരിക്കുമിത്. ചിലർ അതിന്റെയൊന്നും പ്രാധാന്യം മനസ്സിലാക്കുന്നില്ല.അവർ രാജ്യത്തിന്റെ പുരോ​ഗമനം ആഗ്രഹിക്കുന്നില്ല. കോവിഡ് വാക്‌സിനേയും അവർ ചോദ്യം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അത്ഭുതകരമായ പ്രവർത്തനങ്ങൾ എല്ലാവർക്കും കാണാനാകുന്നതാണ് ” ഹർദീപ് സിങ് പുരി പറഞ്ഞു.

Also read : സമാനതകളില്ലാത്ത പോലീസ് പീഡനം : സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു

സെൻട്രൽ വിസ്ത വീഥി മൂന്ന് കിലോമീറ്റർ ദീർഘമുള്ളതാണ്. അതിന്റെ വികസനത്തിനും പുനർവികസന പ്രവർത്തനങ്ങൾക്കുമാണ് നിലവിൽ തുടക്കം കുറിച്ചിരിക്കുന്നത്. നോർത്ത്, സൗത്ത് ബ്ലോക്കുകൾ മുതൽ ഇന്ത്യാഗേറ്റ് വരെ നീണ്ടു നിൽക്കുന്ന വീഥിയിൽ രാജ്പഥും, അതിനോട് ചേർന്നുകിടക്കുന്ന പുൽത്തകിടികളും കനാലും, മരങ്ങളുടെ നീണ്ടനിരയും വിജയ് ചൗക്കും ഉൾക്കൊള്ളുന്നുണ്ട്. ഇവിടുത്തെ വികസനപ്രവർത്തനങ്ങൾ നടത്തുന്നത് സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്‌മെന്റാണ്. സെൻട്രൽ വിസ്ത ഡൽഹിയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ ലോക്‌സഭയിൽ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button