ഡൽഹി: രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള റോഡിന്റെ പേര് മാറ്റി. രാജ്പഥ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന പേരില്‍ അറിയപ്പെടും. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എന്‍.ഡി.എം.സി) കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന പ്രത്യേക യോഗത്തിലാണ് കര്‍ത്തവ്യ പഥ് എന്ന പേര് അംഗീകരിച്ചത്. തീരുമാനം ചരിത്രപരമാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. രാജ്പഥിന്റെ പേര് മാറ്റാനുള്ള തീരുമാനം മാതൃരാജ്യത്തോടുള്ള പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങില്‍ രാജ്പഥിന്റെ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജിയുടെ പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉള്‍പ്പെടെയാണ് കര്‍ത്തവ്യപഥ് എന്നറിയിപ്പെടുക. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ നീളമുള്ള റോഡാണ് രാജ്പഥ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലാണ് പരേഡ് നടക്കുന്നത്.
Post Your Comments