ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സെന്‍ട്രല്‍ വിസ്തയ്ക്കെതിരെ തിരിഞ്ഞത് ഗാന്ധി കുടുംബത്തിന്റെ പേര് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന
പരിഹാസവുമായി കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ . ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഇന്റലിജൻസ് ബ്യുറോ ജാതകത്തിൽ വിശ്വസിക്കുമോ? പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
‘രാജ്യത്തിനവകാശപ്പെട്ട പൊതു മന്ദിരങ്ങള്‍ക്ക് വ്യക്തികളുടെ പേര് കൊടുക്കാതെ പൊതുപേര് നല്‍കുന്ന രീതി പൊതുജീവിതത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പാലിക്കണം,’- ഗാന്ധി കുടുംബാംഗങ്ങളുടെ പേര് ഓഫീസുകള്‍ക്കും ഔദ്യോഗിക വസതികള്‍ക്കും നല്‍കുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു.
‘ കോണ്‍ഗ്രസ് ഇപ്പോഴും തെറ്റായ കഥകള്‍ മെനയുന്നതില്‍ ഏര്‍പ്പെടുകയാണ്. സുതാര്യമായ വസ്തുതകള്‍ നിരത്തിയാല്‍ ഈ നുണക്കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകരും.,’ – കോണ്‍ഗ്രസിന്റെ നുണക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന രീതിയെ കുറ്റപ്പെടുത്തിക്കൊണ്ട് അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.
‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ള ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായതാണ്. 2012 ല്‍ കോണ്‍ഗ്രസിന്റെ ജയറാം രമേഷ് ഈ ആവശ്യം ഉയര്‍ത്തി കത്തയച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മലക്കംമറിച്ചിലും കാപട്യവും ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.
Post Your Comments