നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ആദ്യ കുറ്റപത്രം സിബിഐ സമർപ്പിച്ചു. ഒൻപത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Also read : ജാങ്കോ നീയറിഞ്ഞോ ; ഞാൻ പെട്ടു പോയടാ ഇതിനകത്ത്…
രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്റ്റഡിയിൽ വച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആദ്യം പോലീസ് അന്വേഷിച്ച കേസിൽ ഏഴ് പോലീസുകാരെയായിരുന്നു പ്രതി ചേർത്തിരുന്നത്. നിലവിലെ കുറ്റപത്രത്തിൽ ഒരു വനിതാ ഹെഡ് കോൺസ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോൺസ്റ്റബിളിനേയും കൂടി പ്രതി ചേർത്തിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി.
Also read :കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെ വീണ്ടും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ
2019 ജൂൺ 12 മുതൽ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനേയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയേയും അനധികൃതമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത് സമാനതകളില്ലാത്ത പോലീസ് പീഡനം എന്നാണ്. സാമ്പത്തികത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയായ രാജ്കുമാറിന്റെ(53) മരണം സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.
Post Your Comments