ന്യൂഡൽഹി : രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ആഘോഷിക്കുകയാണ്. റിപ്പബ്ലിക്ക് ദിന പരേഡിൽ ആത്മവിശ്വാസ മുയർത്തിയിരിക്കുകയാണ് ശ്രീരാമക്ഷേത്രം. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫ്‌ലോട്ടായിട്ടാണ് ശ്രീരാമക്ഷേത്ര മാതൃക പ്രദർശിപ്പിച്ചത്. പ്രധാന വേദിക്ക് മുന്നിലേക്ക് ശ്രീരാമ ക്ഷേത്ര മാതൃക എത്തിയതോടെ എല്ലാ മന്ത്രിമാരും കാണികളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്.
വാത്മീകി മഹർഷിയുടെ രൂപം മുന്നിൽ നിന്നും ദൃശ്യമാകുന്ന രൂപകൽപ്പനയിൽ പിന്നിലായി ശ്രീരാമക്ഷേത്രം കാവിപതാക അണിഞ്ഞ് രാജ്‍പഥിലൂടെ നീങ്ങി. ഇരുവശവും മഹർഷിമാരുടെ വേഷം ധരിച്ച ഭജനസംഘങ്ങളുമായി പുരുഷന്മാരും സ്ത്രീകളും അയോദ്ധ്യയുടെ ആദ്ധ്യാത്മികത എടുത്തുകാട്ടി.
നിശ്ചല ദൃശ്യങ്ങളുടെ ആശയങ്ങൾ. ഇന്ത്യൻ പാരമ്പര്യം കാത്തുസംരക്ഷിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും അവരുടേതായി ഉയർത്തിക്കാട്ടിയത്.
Post Your Comments