
തിരുവനന്തപുരം : നാടാർ സമുദായത്തെ പൂർണമായും ഒബിസിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.ഇതുവരെ ഹിന്ദു, എസ്.ഐ.യു.സി നാടാർ സംവരണം മാത്രമാണ് ഉണ്ടായിരുന്നത്.എന്നാലിനി മുതൽ ക്രൈസ്തവ നാടാരും ഒബിസിയിൽ ഉൾപ്പെടും. ഈ തീരുമാനം തെക്കൻ കേരളത്തിലെ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കു കൂട്ടൽ.
Also read : കയറും മുമ്പ് ലോക്കൽ ട്രെയിനിൽ തൊട്ടു വണങ്ങിയ യുവാവിന്റെ ചിത്രം വൈറൽ
പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസമായി നീട്ടുന്നതിനൊപ്പം സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്. കൂടാതെ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ റിപ്പോർട്ടും മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി ഉദ്യോഗസ്ഥതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ധനവകുപ്പ് സെക്രട്ടറിയുൾപ്പെടുന്നതാണ് സമിതി.കോവിഡ് കാലത്തെ ആരോഗ്യപ്രവർത്തകരുടെ സേവനം പരിഗണിച്ച് ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനുള്ള തീരുമാനവുമായി.
Post Your Comments