Latest NewsNewsIndia

കയറും മുമ്പ് ലോക്കൽ ട്രെയിനിൽ തൊട്ടു വണങ്ങിയ യുവാവിന്റെ ചിത്രം വൈറൽ

ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്

 

മുംബൈ : കയറുന്നതിന് മുമ്പ് ലോക്കൽ ട്രെയിനിൽ തൊട്ടുവണങ്ങുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച മുതലായിരുന്നു എല്ലാ യാത്രക്കാർക്കുമായി മുംബൈയിലെ ലോക്കൽ ട്രെയിനുകൾ റെയിൽവേ തുറന്ന് നൽകിയത്.

Also read : രാജ്യദ്രോഹ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂരും രാജ്ദീപും സുപ്രീംകോടതിയിൽ

ഒരു യുവാവ് ട്രെയിനിൽ കയറുന്നതിന് മുമ്പായി വാതിൽപ്പടിയിൽ തലതൊട്ട് വണങ്ങി നിൽക്കുന്നതാണ് ചിത്രം. ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ഹൃദയത്തിൽ തൊട്ട ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമുൾപ്പെടെ ഇതിനോടകം വൈറലായ ചിത്രം നിരവധി പേർ റീ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Also read : നിയമസഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി : രാജി ഇന്നല്ലെങ്കിൽ നാളെ

ഇതിന്റെ പ്രാധാന്യം ഒരു യഥാർത്ഥ മുംബൈ നിവാസിക്ക് മാത്രമേ മനസിലാകുകയുള്ളൂവെന്നാണ് ചിത്രത്തോട് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. മുംബൈ ലോക്കൽ ട്രെയിനുകൾ ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള മാധ്യമമാണെന്നും മുംബൈയിൽ ഉണ്ടായിരുന്ന അല്ലെങ്കിൽ മുംബൈയെ അറിയുന്ന ആരും ഇത് അംഗീകരിക്കുമെന്നുമാണ് മറ്റൊരാൾ പ്രതികരിച്ചിരിക്കുന്നത്.

Also read : ഗൂഗിളും ഫോര്‍ഡും കൈകോര്‍ക്കുന്നു ; ഇനി ഫോര്‍ഡ് കാറുകളില്‍ ഉണ്ടാകുന്നത് ഈ വലിയ മാറ്റം

മുംബൈയിലെ സബർബൻ ട്രെയിനുകളിൽ തിങ്കളാഴ്ച മുതലാണ് രാവിലെയും വൈകിട്ടും തിരക്കേറിയ വേളകളിലൊഴികെയുള്ള മറ്റ് സമയങ്ങളിലും പൊതുജനത്തിന് യാത്ര അനുവദിച്ചത്. മാർച്ച് 23 മുതൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ലോക്ഡൗണിൽ ഇളവ് വരുത്തിയതോടെ ആവശ്യസേവന മേഖലയിലുള്ളവർക്കായി ലോക്കൽ ട്രെയിൻ സർവീസ് പരിമിതിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button