KeralaLatest NewsNews

ഏരിയ സെക്രട്ടറി ജാതീയ പരമായ അധിക്ഷേപം നടത്തി ; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി വച്ചു

തിരുവനന്തപുരം: ഏരിയ സെക്രട്ടറി ജാതീയ പരമായ അധിക്ഷേപം നടത്തിയതിനെ തുടർന്ന് വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി രാജി വച്ചു. നേതൃസ്ഥാനങ്ങൾ ഇല്ലാതെ പാർട്ടിയിൽ തന്നെ തുടരാനാണ് തീരുമാനമെന്നും സ്റ്റാൻലി വ്യക്തമാക്കി.

Read Also : സര്‍പ്പദോഷങ്ങള്‍ വന്നു പെട്ടാല്‍ ജാതകനു ദുരിതമാണ് ഫലം

കോവളം ഏരിയാ കമ്മിറ്റി സെക്രട്ടറിയായ പി.എസ് ഹരികുമാർ തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് സ്റ്റാൻലി വ്യക്തമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം മുതൽ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതിപ്പേര് വിളിച്ചുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിൽ പരസ്യമായി ഏരിയാ സെക്രട്ടറി ജാതിപ്പേര് പറഞ്ഞ് അവഗണിച്ചുവെന്നും സ്റ്റാൻലി പറയുന്നു.

പാർട്ടി കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് രാജി വെക്കാൻ തീരുമാനിച്ചത്. എസ്എഫ്‌ഐ യുടെ ചുമതലയുള്ള സ്റ്റാൻലിയുടെ മകനും നേതൃസ്ഥാനത്ത് നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. താൻ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്ക് അതീതമായുളള പ്രവർത്തനങ്ങളും അതിന് പുറമേയുളള മാനസീക പീഡനവും മൂലമാണ് രാജിയെന്ന് സ്റ്റാൻലി സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button