
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 167410 ആയി ഉയർന്നു. ഇന്നു മാത്രമായി 756 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 961 ആയി.
24 മണിക്കൂറിനിടെ 557 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത് . ഇതുവരെ 159543 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 6906 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 65 പേരുടെ നില ഗുരുതരമാണ്.
പുതിയതായി 9621 കൊവിഡ് ടെസ്റ്റുകള്‍ കുവൈറ്റില്‍ നടത്തി. ഇതുവരെ ആകെ 1557044 കൊവിഡ് പരിശോധനകള്‍ കുവൈറ്റില്‍ നടത്തിയിട്ടുണ്ട്.
Post Your Comments