ചെന്നൈ : ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്തര്‍ ചതിച്ചുവെന്നും വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്നും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന വി.കെ ശശികല. പാര്‍ട്ടി മുഖപത്രമായ നമതു എംജിആറിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ട് ദിവസം മുമ്പാണ് ശശികല ജയില്‍ മോചിതയായത്.
പാര്‍ട്ടിയെ വീണ്ടെടുക്കാനായി ജനങ്ങള്‍ കൂടെയുണ്ടാകണമെന്നും, ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് സമയമായെന്നും ശശികല ലേഖനത്തില്‍ പറയുന്നു. 2017ലായിരുന്നു ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്.
Post Your Comments