തിരുനെല്‍വേലി: വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ച രണ്ട് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. അധ്യാപകരിലൊരാളെ തിരുനെല്‍വേലി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു അധ്യാപകനായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. തൂത്തുക്കുടി സ്വദേശികളായ സെബാസ്റ്റ്യന്‍, പോള്‍രാജ് എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ചത്. എയ്ഡഡ് കോളേജ് അധ്യാപകരാണ് ഇരുവരും.
സെപ്റ്റംബര്‍ നാലിനാണ് സംഭവം നടന്നത്. തിരുനെല്‍വേലിയില്‍ വെച്ച് മദ്യപിക്കുകയായിരുന്ന ഇവര്‍ രാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് തങ്ങളോടൊപ്പം മദ്യപിക്കാന്‍ കൂടുന്നോ എന്ന് ചോദിച്ചു.
അധ്യാപകരുടെ സംസാരത്തില്‍ പന്തികേട് തോന്നിയ വിദ്യാര്‍ത്ഥിനി ഫോണ്‍ പെട്ടെന്ന് കട്ട് ചെയ്തു. ശേഷം ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ അധ്യാപകര്‍ക്കെതിരെ പാളയംകോട്ടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
അധ്യാപകര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 74, 75,79(5) പ്രകാരം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച തൂത്തുക്കുടിയിലെത്തിയ പോലീസ് സംഘം അധ്യാപകരിലൊരാളായ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളിലൊരാളായ പോള്‍രാജ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം രണ്ട് അധ്യാപകരേയും സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതരും വ്യക്തമാക്കി.
Post Your Comments