KeralaLatest NewsNews

ആവേശം മോഡല്‍ പാര്‍ട്ടികള്‍ക്ക് പിന്നാലെ തൃശൂരില്‍ ഗുണ്ടാ ഫിനാന്‍സും: ലൈസന്‍സോ അനുമതിയോ ഇല്ലാതെ പണമിടപാട് സ്ഥാപനം

തൃശൂര്‍: ആവേശം മോഡല്‍ പാര്‍ട്ടികള്‍ക്ക് പിന്നാലെ തൃശൂരില്‍ ഗുണ്ടാ ഫിനാന്‍സ്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് മണി ലെന്‍ഡിങ് ലൈസന്‍സോ കോര്‍പറേഷന്റെ അനുമതിയോ ഇല്ലാതെ നഗരത്തില്‍ പണമിടപാട് സ്ഥാപനം നടത്തിയത്. ഗുണ്ട കടവി രഞ്ജിത്ത് ഉള്‍പ്പെടെ നാലുപേരെ ഈസ്റ്റ് പൊലീസ് പിടികൂടി.

Read Also: നട്ടെല്ലുള്ള പെണ്ണുങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹരീഷ് പേരടി

ഉദ്ഘാടന ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കടവി രഞ്ജിത്തിന്റെ വീഡിയോ നിരീക്ഷിച്ചാണ് പൊലീസ് ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കണ്ടെത്തിയത്. ഇന്നലെ സ്ഥാപനത്തില്‍ റെയിഡ് നടത്തിയ പൊലീസ് കടവി രഞ്ജിത്തിനെയും കൂട്ടാളികളായ വിവേക്, ഹര്‍ഷാദ്, സജീന്ദ്രന്‍ എന്നിവരേയും പിടികൂടുകയായിരുന്നു.

സചീന്ദ്രന്‍ എന്ന വ്യക്തിയെ മുന്നില്‍ നിര്‍ത്തിയാണ് എ.ആര്‍. മേനോന്‍ റോഡില്‍ എസ്.ആര്‍. ഫിനാന്‍സ് എന്ന സ്ഥാപനം ഇവര്‍ നടത്തിയിരുന്നത്. അറസ്റ്റിലായവരില്‍ വിവേകിന്റെയും ഹര്‍ഷാദിന്റെയും പേരില്‍ നിരവധി കേസുകള്‍ ഉണ്ട്. ജൂലൈ ഏഴിന് കടവി രഞ്ജിത്താണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആറുലക്ഷത്തോളം രൂപ ഈ സ്ഥാപനം കടം കൊടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button