Latest NewsKeralaNews

കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങളുടെ മീറ്റ് അപ് പാര്‍ട്ടി: ഹോട്ടലുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന: ആഷ്‌ലിയുടെ വരവില്‍ സംശയം

എറണാകുളം: കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. നഗരത്തില്‍ ഗുണ്ടകളുടെ മീറ്റ് അപ്പ് പാര്‍ട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാര്‍ട്ടിയാണ് നടന്നതെന്നാണ് സംഘാടകര്‍ നല്‍കിയ മൊഴി.

Read Also: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ആശുപത്രിയിലെ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു

തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഹോട്ടലില്‍ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തെന്ന് മരട് പോലീസ് പറഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഇവരുടേത് കരുതല്‍ തടങ്കലാണെന്ന് പോലീസ് അറിയിച്ചു. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്ലി പോലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആഷ്ലിയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ കൊച്ചിയിലേക്ക് വരാനുണ്ടായ സാഹചര്യം, അതിന് അനുമതി ഉണ്ടായിരുന്നോ എന്നടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കസ്റ്റഡിയിലുള്ളവരെ വിശദമായ ചോദ്യംചെയ്തിന് ശേഷമേ വിവരങ്ങള്‍ പുറത്തുവിടാന്‍ ആകൂവെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button