KeralaNattuvarthaLatest NewsNewsCrime

ഭർത്താവ് ഗൾഫിൽ, കാമുകനോടൊപ്പം 5 മാസം, ഒടുവിൽ മരണം; ടിജിൻ ടിഞ്ചുവിനെ കൂട്ടിക്കൊണ്ട് പോയത് കൊല്ലാൻ?

ശരീരമാസകലം ചതവ്; 53 മുറിവുകളും; ജനനേന്ദ്രിയത്തില്‍ ആറു മുറിവ്; എന്നിട്ടും കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്

മകൾ അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടും നീതി കിട്ടാത്ത ഒരു അച്ഛനും അമ്മയുമുണ്ട് കോട്ടാങ്ങളിൽ. 2019 ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ചു മണിയോടെ കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ ടിജിന്‍ ജോസഫിന്റെ വീട്ടിലാണ് തൂങ്ങിയ നിലയില്‍ ടിഞ്ചുവിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണെന്നായിരുന്നു ഏവരും പറഞ്ഞത്. എന്നാൽ, പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു.

ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് മാസങ്ങള്‍ ആയിട്ടും ഒരാള്‍ പോലും അന്വേഷണത്തിനായി ആ വഴി വന്നില്ല. ക്രൂരമായ ശാരീരിക പീഡനങ്ങൾക്കൊടുവിലാണ് ടിഞ്ചു കൊല്ലപ്പെടുന്നത്. ബിഎസ്സി നഴ്സായിരുന്ന ടിഞ്ചു അപ്പോളോ ആശുപത്രിയിലും തിരുവല്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്തിരുന്നു. 2017 മെയ് എട്ടിനായിരുന്നു ടിഞ്ചുവിൻ്റെ വിവാഹം.

Also Read: കേരളത്തില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ബിജെപിയുടെ ലക്ഷ്യം

ടിഞ്ചുവിനെ വിവാഹം ചെയ്ത് തരണമെന്ന് കാമുകനായ ടിജിൻ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ചത് ഞാൻ, എന്നിട്ട് മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചുവെന്ന് ടിജിൻ പൊലീസിനോട് പറഞ്ഞിട്ട് കൂടി ടിജിനെ പ്രതിചേർക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

ടിഞ്ചുവിൻ്റെ വിവാഹത്തിനുശേഷം ടിജിനും വിവാഹം കഴിച്ചു. ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും ടിഞ്ചു ടിജിനുമായി ബന്ധം പുലർത്തി. കുളത്തൂര്‍ സ്വദേശിയായ ഭർത്താവ് ഗൾഫിലായിരുന്നു. 2019 ജൂലൈ ഒമ്പതിന് ടിഞ്ചു ടിജിനോടൊപ്പം ഇറങ്ങിപ്പോയി. ആദ്യ ഭാര്യയെ ക്രൂരമായി മര്‍ദിച്ച്‌ ഒഴിവാക്കിയ ശേഷമാണ് ടിഞ്ചുവിനെ കൂട്ടിക്കൊണ്ട് പോയത്. അഞ്ച് മാസത്തോളം ഇരുവരും ഒന്നിച്ച് താമസിച്ചു. വീട്ടിലേക്ക് വിളിക്കാൻ ടിജിൻ അനുവദിച്ചിരുന്നില്ല.

Also Read: കേരളം ഒരു പ്രത്യേക രാജ്യമാണെന്ന് കരുതുന്ന സി.പി.എം, ഡോളർക്കടത്തിൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക്; കെ.സുരേന്ദ്രൻ

ഡിസംബർ 15ന് പ്രദേശവാസി വിളിച്ച് പറഞ്ഞതോടെയാണ് മകൾ മരിച്ചവിവരം മാതാപിതാക്കൾ അറിയുന്നത്. ടിജിന്റെ വീട്ടില്‍ ചെല്ലുമ്ബോള്‍ കാലുകള്‍ നിലത്തു മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകളും കുറേ ചതവുകളും ഉള്ളതായി പറയുന്നു. ജനനേന്ദ്രിയത്തില്‍ ആറു മുറിവും ഉണ്ട്. ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ടിജിനെ പ്രതിപട്ടികയിൽ ചേർക്കാൻ പൊലീസ് തയ്യാറായില്ല.

മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് ടിജിനും പിതാവ് ഔസേപ്പും ചേര്‍ന്നാണ്. ഇവര്‍ തങ്ങളെ വെല്ലുവിളിച്ചു കൊണ്ട് നാട്ടില്‍ നടക്കുന്നു. ഇനി മുട്ടാന്‍ വാതിലുകള്‍ ഇല്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് മൈക്കിളും ദീപയും പറയുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button