![](/wp-content/uploads/2020/12/bjp-9.jpg)
തൃശ്ശൂര്‍: കേരളത്തില്‍ സീറ്റ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍. സീറ്റ് വര്‍ദ്ധിപ്പിക്കാനല്ല മറിച്ച് 70 ല്‍ അധികം സീറ്റുകള്‍ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാന്‍ സാധിച്ചെങ്കില്‍ കേരളത്തിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സംസ്‌കാരവും ആചാരങ്ങളും തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടെത്താന്‍ മണിക്കൂറുകള്‍ ആവശ്യമാണ്. നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനം ഭരിച്ചവര്‍ ശ്രമിച്ചില്ല. വാജ്‌പേയ് സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും കാലത്താണ് കേരളത്തില്‍ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിന്റെ ഉദ്ദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments