വാഷിംഗ്‌ടൺ: ആയുധ കരാര്‍ റദ്ദാക്കി ബൈഡന്‍ ഭരണകൂടം. സൗദിക്കും യു.എ.ഇക്കും വന്‍തോതില്‍ ആയുധം കൈമാറാന്‍ അമേരിക്ക ഒപ്പുവെച്ച കരാറാണ് ബൈഡന്‍ ഭരണകൂടം താത്കാലികമായി റദ്ദാക്കിയത്. യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റാണ് റദ്ദാക്കിയതായി അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കും. ചില വിദേശ രാജ്യങ്ങള്‍ക്ക് ആയുധം കൈമാറാന്‍ മുന്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കുന്നത് നിര്‍ത്തി വെച്ചതായാണ് യു.എസ് സ്റ്റേറ്റ് വകുപ്പ് വെളിപ്പെടുത്തിയത്.
Read Also: പുതിയ യുഗം; ഇന്ത്യയോടുള്ള ബന്ധം എങ്ങനെ? നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
എന്നാൽ സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ തുടരുന്ന യുദ്ധത്തോട് ശക്തമായ എതിര്‍പ്പ് ഇലക്ഷന്‍ പ്രചാരണ ഘട്ടത്തില്‍ തന്നെ ബൈഡനും ഡെമോക്രാറ്റുകളും കാണിച്ചിരുന്നു. എന്നാല്‍ കരാര്‍ പൊടുന്നനെ റദ്ദാക്കിയതിന്‍റെ കാരണം വ്യക്തമല്ല. എഫ് 35 യുദ്ധവിമാനങ്ങള്‍ യു എ ഇക്കും നവീന യുദ്ധോപകരണങ്ങള്‍ സൗദിക്കും കൈമാറാന്‍ വന്‍ തുകയുടെ കരാറിലായിരുന്നു അമേരിക്ക നേരത്തെ ഒപ്പുവെച്ചിരുന്നത്.
Post Your Comments