വാഷിംഗ്ടൺ : ഇസ്രയേലിനു പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡന് പറഞ്ഞു.പൗരന്മാര്ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന് പറഞ്ഞു. ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സമാധാന ദൂതനായി ബൈഡന് നിയമിക്കുകയും ചെയ്തു.
അതേസമയം ഇസ്രയേലും പലസ്തീനും നേര്‍ക്കുനേരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ച മുതല്‍ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 കുട്ടികളടക്കം 56 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ചമാത്രം 11 പേര്‍ മരിച്ചു. ടെല്‍ അവീവിനെയും തെക്കന്‍നഗരമായ ബീര്‍ഷെബയെയും ലക്ഷ്യമിട്ട് പലസ്തീന്‍ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകള്‍ പതിച്ച് ആറു ഇസ്രയേലികളും മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.
Post Your Comments