വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്.
വൈറ്റ്ഹൗസിലെ ഇന്ത്യൻ പട്ടാളം; ബൈഡൻ ഭരണകൂടത്തിലേക്ക് 20 ഇന്ത്യൻ വംശജർ
ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും സഹകരണം മുഖമുദ്രയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനു സാധ്യമല്ലെന്നും നിയുക്ത സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
അമേരിക്കയിൽ ജോ ബൈഡൻ കാലത്തിന് തുടക്കമാകുമ്പോൾ വിദേശനയം എന്താകും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ഭാരതം. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീർ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാകും ബൈഡന് ഉണ്ടാവുക.
Post Your Comments