ന്യൂഡൽഹി : കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. വാക്സീന്‍ അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതും ചര്‍ച്ചയായി. ഇരുരാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്തെന്നും ചര്‍ച്ച ഫലപ്രദമെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Read Also : കാളഹസ്തിയിലെ പാതാള ഗണപതിയെ പ്രാര്‍ഥിച്ചാല്‍
നേരത്തെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ത്യയ്ക്ക് അമേരിക്ക സഹായം പ്രഖ്യാപിച്ചിരുന്നു. കോവിഷീൽഡ് നിർമ്മാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കൾ കൈമാറും. കൂടാതെ വെന്റിലേറ്റർ, പിപിഇ കിറ്റുകൾ, പരിശോധനാ കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു.
Post Your Comments