റിയാദ്: സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോൾ വില രണ്ട് റിയാൽ കടന്നിരുന്നു. 91 ഇനം പെട്രോളിന് 67 ഹലാലയില്‍ നിന്നും 90 ഹലാലയായാണ് വില ഉയര്‍ത്തിയത്. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്.
Read Also: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം
ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സൗദിയിൽ പെട്രോൾ വില പുനപരിശോധിക്കുന്നതും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതും. ഡീസലിന് 47 ഹലാല, മണ്ണെണ്ണക്ക് 64 ഹലാല, ഗ്യാസിന് 75 ഹലാല എന്നിങ്ങനെയാണ് വില. എല്ലാ മാസവും പതിനൊന്നാം തീയ്യതിയാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്.
Post Your Comments