KeralaLatest NewsNewsCrime

വിദ്യാർത്ഥികൾക്ക് നിരോധിത ലഹരി വസ്​തുക്കൾ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: വിദ്യാർഥികൾക്ക് നിരോധിത ലഹരി വസ്​തുക്കൾ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പൊലീസ്​ അറസ്റ്റ് ചെയ്തിരിക്കുന്നു. തേവലക്കര പുത്തൻസങ്കേതം ചുനക്കാട്ട് വയൽ വീട്ടിൽ നവാസ്​ (36) ആണ്​ പിടിയിലായിരിക്കുന്നത്. കെ.എസ്.ഇ.ബിയിൽ ലൈൻമാനാണ് നവാസ്​. സ്​കൂൾ മേഖല കേന്ദ്രീകരിച്ച് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ നിരോധിത ലഹരിവസ്​തുകൾ ഉപയോഗിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

തേവലക്കര കോയിവിള അയ്യൻകോയിക്കൽ മേഖലയിലെ സ്​കൂൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വസ്​തുക്കൾ വിറ്റിരുന്നത്. വിദ്യാർഥികളുടെ കൈവശം കണ്ട ലഹരി വസ്​തുക്കളെ കുറിച്ച് വിദ്യാഭ്യാസ -സ്ഥാപനാധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാൻസാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ 120 പാക്കറ്റ് ലഹരിവസ്​തുക്കളുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button