തൃശൂര്‍: പണം വെച്ചുള്ള ചീട്ടുകളി സംഘമായ കട്ടന്‍ ബസാര്‍ കാസിനോയെ കുടുക്കി പോലീസ്. പറയാട് കല്ലൂപ്പുറത്ത് നിജിത്ത്, കുട്ടമംഗലം സ്വദേശികളായ ബദറുദീന്‍, മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിന്‍ ലാല്‍, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവർ ഒരു ലക്ഷത്തി പതിനാറായിരം രൂപയും കളി സാമഗ്രികളും സഹിതമാണ് പിടിയിലായത്. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പൊലീസ് പിടികൂടിയത്.
നിരവധിപ്പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഒരു സംഘമാണിത്. പൊലീസ് സ്റ്റേഷന്‍ മുതല്‍ കളി സ്ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. കൂടാതെ വിപുലമായ സംവിധാനമാണ് ഇവർക്കുള്ളത്. ഏക്കറുകള്‍ വരുന്ന പറമ്ബിന്റെ അഞ്ചു ഭാഗത്തായി തീഷ്ണതയേറിയ ടോര്‍ച്ചുകളുമായി കാവല്‍ക്കാര്‍ കളിക്കു മുന്‍പായി ഇവര്‍ പരിസരം നിരീക്ഷിക്കുകയും കളിക്കാര്‍ക്ക് വേണ്ട മദ്യവും ഭക്ഷണവുംഎത്തിക്കുകയും ചെയ്യുന്നത് ഇവരാണ്.
ഇവർ സിഗ്‌നല്‍ നല്‍കിയ ശേഷം മാത്രമേ ചീട്ടുകളി സംഘം എത്തുമായിരുന്നുള്ളൂ. വിവിധ സ്ഥലങ്ങളില്‍ നിന്നു ഒരു വാഹനത്തില്‍ സംഘത്തെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ ശേഷമേ ആളുകളെ വാഹനത്തില്‍ കയറ്റാറുള്ളൂ. കളിക്കു ശേഷം വീണ്ടും പഴയ സ്ഥലത്ത് എത്തിക്കും. കളി നടത്തിപ്പുകാര്‍ക്ക് മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് വരുമാനം, കാവല്‍ക്കാര്‍ക്ക്, പണത്തിനു പുറമേ മദ്യവും കൂലിയായി നല്‍കും. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടിആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഘത്തെ പിടികൂടിയത്.
Post Your Comments