Latest NewsIndiaNews

നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടിയും മറ്റ് ഭാഗങ്ങളും പൊലീസ് സ്റ്റേഷന്‍ വളപ്പില്‍

അസ്ഥികൂടത്തിന് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ പഴക്കുമുണ്ടാകമെന്നാണ് നിഗമനം.

സൂറത്ത്: രണ്ടു വർഷത്തിന് ശേഷം പൊലീസ് സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കിയപ്പോൾ കണ്ടത് മനുഷ്യന്റെ അസ്ഥികൂടം. ഗുജറാത്തിലെ ഖധോദര പൊലീസ് സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ നീക്കുന്നതിനിടെയാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ പഴക്കുമുണ്ടാകമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button