തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിലെ വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രത്യേക സംഘത്തെതന്നെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ് പിണറായി സർക്കാർ. അതേസമയം, പൊലീസ് വകുപ്പിലെ കൂടുതൽ ക്രമക്കേടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
കേരളത്തിലെ റോഡുകളിലെ ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കുന്ന ചുമതലയും സ്വകാര്യ കമ്പനിയെ ഏല്പിക്കാൻ സർക്കാർ നീക്കം നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 180 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി പ്രകാരമായിരുന്നു ഇത്.
ഉപകരണങ്ങൾ സ്വകാര്യ കമ്പനി ഘടിപ്പിക്കുകയും പൊലീസ് ഈടാക്കുന്ന പിഴയുടെ 90 ശതമാനവും കമ്പനിക്ക് നൽകുകയും ചെയ്യും. പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് വിവാദമായതോടെ , കരാറിൽ ഒപ്പിടൽ ഡി.ജി.പി മാറ്റിവച്ചിരിക്കുകയാണ് .അല്ലെങ്കിൽ , മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ പദ്ധതി ഇതിനകം പ്രാവർത്തികമായേനെ. ബ്രിട്ടീഷുകാർ നികുതി പിരിക്കാനേല്പിച്ചത് പോലെ പുതിയ തുക്കിടി സായ്പുമാരെ സർക്കാർ വേഷം കെട്ടിച്ച് ഇറക്കിയിരിക്കുകയാണ്..പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 15 ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തില്‍ ഉള്‍പെടുന്നത്. 22 വര്‍ഷത്തെ ഏഴ് ഘട്ടമായി തിരിച്ചാണ് അന്വേഷണം നടത്തുന്നത്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ എസ്.എ.പി ക്യാംപിലെത്തി തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിയുണ്ട കാണാതായ സംഭവം ഗൗരവമുള്ളതായതിനാല്‍ അത് അന്വേഷിക്കാനുള്ള ചുമതല ഐ.ജി ശ്രീജിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.
പൊലീസിന്റെ 25 തോക്കുകള്‍ കാണാനില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തിയത്. നേരത്തേ നടത്തിയ പരിശോധനയിലും തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മണിപ്പൂരിലുള്ള തോക്കുകള്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയൂം വാട്‌സ്‌ആപ് സംവിധാനത്തിലൂടെയും എ.ഡി.ജി.പി പരിശോധിച്ചു. വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടുപോയ തോക്കുകള്‍ പരിശോധനക്കായി തിങ്കളാഴ്ച പുലര്‍ച്ച എസ്.എ.പി ആസ്ഥാനത്ത് എത്തിച്ചിരുന്നു. എല്ലാം എസ്.എ.പിയിലെ തോക്ക് തന്നെയെന്ന് സ്ഥിരീകരിച്ചാണ് സംഘം മടങ്ങിയത്.
Post Your Comments